2020 ഒക്ടോബർ 17ന് കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച സംവാദം.
വിഷയം: പരിസരം- കണ്ടെത്തലും സംരക്ഷണവും
ഡൽഹി സർവകലാശാലയിലെ പ്രൊഫസറും പരിസ്ഥിതി പഠനവിഭാഗത്തിൽ സിസ്റ്റമാറ്റിക്സ് ലാബിന്റെ തലവനുമായ ഡോ.എസ്.ഡി.ബിജുവുമായി കുട്ടികൾ നടത്തിയ ഓൺലൈൻ സംവാദത്തിന്റെ ശബ്ദരേഖ. ലോകത്തിലെ പ്രശസ്തരായ ഉഭയജീവി ഗവേഷകരിലൊരാളായ അദ്ദേഹം തവളകളിൽ നടത്തിയ പഠന - ഗവേഷണങ്ങളുടെ പേരിൽ Frogman of India എന്നപേരിൽ അറിയപ്പെടുന്നു. ഡോ.ബിജുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
www.frogindia.org
17/10/2020 ശനിയാഴ്ച നടത്തിയ ഈ ചർച്ചയുടെ ശബ്ദരേഖ രണ്ടുഭാഗങ്ങളായി ഇവിടെ കേൾക്കാം.
1. ഡോ.ബിജുവിന്റെ അവതരണം.
2. കുട്ടികളുമായുള്ള സംവാദം.
ഭാഗം ഒന്ന്: പരിസരം- കണ്ടെത്തലും സംരക്ഷണവും അവതരണം
ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി
ഭാഗം രണ്ട്: പരിസരം- കണ്ടെത്തലും സംരക്ഷണവും സംവാദം
ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി
കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, അസ്ന, ദേവിക, ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. കോവിഡ് 19 രോഗവ്യാപനത്തെ ചെറുക്കാൻ നാടാകെ അടച്ചുപൂട്ടലിലേക്കു പോയപ്പോൾ സ്കൂൾക്കുട്ടികൾ നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കൂട്ടായ്മ. കേരളത്തിലെ വിവിധ കോണുകളിലുള്ള വിദ്യാർത്ഥികളുടെ സർഗാത്മക വേദിയാണ് ഇപ്പോൾ ഈ കൂട്ടായ്മ.
എല്ലാ ചർച്ചകളും മെച്ചം.അതിഥികളുടെ ഇടപെടൽ കൊണ്ടും,കുട്ടികളുടെ ഇടപെടൽകൊണ്ടും
മറുപടിഇല്ലാതാക്കൂ