2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച



2020 സെപ്റ്റംബർ 21ന് കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ  

എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ സംവാദം. 


വിഷയം: ടോട്ടോചാൻ - കേരളീയാനുഭവം


തെത്സുകോ കുറയൊനഗിയുടെ ടോട്ടോചാൻ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഈ ഓൺലൈൻ സംവാദം മൂന്നു ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു.

 


  • ആദ്യഭാഗത്തിൽ ടോട്ടോചാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനെക്കുറിച്ച് കെ.കെ.കൃഷ്ണകുമാറും അൻവർഅലിയും സംസാരിക്കുന്നു
  • കുട്ടികളുടെ ചോദ്യങ്ങളും കെ.കെ.കൃഷണകുമാറിന്റെ പ്രതികരണവുമാണ്  രണ്ടാം ഭാഗത്തിലുള്ളത്.
  • മൂന്നാം ഭാഗത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് അൻവർ അലി മറുപടിനൽകുന്നു. ഒപ്പം ടോട്ടോചാൻ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം വായിക്കുന്നു. 

 സംവാദത്തിന്റെ ശബ്ദരേഖ ഇവിടെ കേൾക്കാം
 

 

 

ഭാഗം ഒന്ന് -ടോട്ടോചാൻ: കേരളീയാനുഭവം അവതരണം 

 ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി



 ഭാഗം രണ്ട്- ടോട്ടോചാൻ: കേരളീയാനുഭവം സംവാദം- കെ.കെ.കൃഷണകുമാർ

ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി 

 

 ഭാഗം മൂന്ന്- ടോട്ടോചാൻ: കേരളീയാനുഭവം സംവാദവും വായനയും അൻവർ അലി

ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി
 

 




കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, അസ്ന, ദേവിക, ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. കോവിഡ് 19 രോഗവ്യാപനത്തെ ചെറുക്കാൻ നാടാകെ അടച്ചുപൂട്ടലിലേക്കു പോയപ്പോൾ സ്കൂൾക്കുട്ടികൾ നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കൂട്ടായ്മ. കേരളത്തിലെ വിവിധ കോണുകളിലുള്ള വിദ്യാർത്ഥികളുടെ സർഗാത്മക വേദിയാണ് ഈ കൂട്ടായ്മ.

 


5 അഭിപ്രായ(ങ്ങള്‍):